Vehicle

ബലേനോ ഇനി ടൊയോട്ട ഗ്ലാന്‍സ; ജൂണ്‍ 6ന് പുറത്തിറങ്ങും

സുസുക്കി- ടൊയോട്ട കമ്പനിയുടെ പുതിയ കൂട്ടുകെട്ടിന്റെ ഭാഗമായ ബലോനോയുടെ ടൊയോട്ട വേര്‍ഷനായ ഗ്ലാന്‍സ ജൂണ്‍ 6ന് പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു. ഇരുകമ്പനികളുടെയും കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ആദ്യ വാഹനമാണ് ടൊയോട്ട ഗ്ലാന്‍സ. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന ഈ വാഹനത്തിന്റെ ആദ്യ ടീസര്‍ അടുത്തിടെയാണ് കമ്പനി പുറത്തുവിട്ടത്.

ഡിസൈനിങ്ങിലും വലിപ്പത്തിലും സൗകര്യത്തിലും ബലേനൊയ്ക്ക് തുല്യനായ വാഹനമാണ് ഗ്ലാന്‍സ. മുന്നിലും പിന്നിലും ടൊയോട്ട ബാഡ്ജിങ്ങാണ് മാറ്റങ്ങളിലൊന്ന്. ടൊയോട്ടയുടെ എക്സ്‌ക്ലൂസീവ് ആക്സസറീസുകളായ സ്മാര്‍ട്ട്ഫോണ്‍ ആപ്, ടൊയോട്ട എക്സ്പ്രസ് സര്‍വീസസ്, റോഡ്സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയവ ഗ്ലാന്‍സയുടെ ഫീച്ചറാണ്.

മാരുതി ബലേനൊയിലെ വലിയ ഗ്രില്ല് ഗ്ലാന്‍സയില്‍ ഇല്ല. പക്ഷേ ഗ്ലാന്‍സയെ കൂടുതല്‍ സ്റ്റൈലിഷാക്കി വലിയ എയര്‍ഡാമും സ്‌പോര്‍ട്ടി ബമ്പറും നീളമേറിയ ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പും ടൊയോട്ട ലോഗോയുമുണ്ട്. ടെയില്‍ ഗേറ്റിന്റെ മധ്യഭാഗത്ത് ടൊയോട്ടയുടെ ലോഗോയും ഇടത് സൈഡില്‍ ഗ്ലാന്‍സ ബാഡ്ജിങ്ങും വലത് വശത്ത് വേരിയന്റും മാര്‍ക്കിങ്ങുമാണ് പിന്നിലെ മാറ്റം.

ബലേനോയിലെ അതേ അലോയി വീലുകളും, അതെ ക്യാബിനും തന്നെയാണ് ഗ്ലാന്‍സയിലും ഉള്ളത്. എന്നാല്‍ അകത്തെ നിറത്തിലും സീറ്റുകളിലും ചെറിയ ചില മാറ്റങ്ങള്‍ ഗ്ലാന്‍സയില്‍ ഉണ്ടായേക്കും. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ങ്ഷനിങ്ങ് സ്റ്റിയറിങ്ങ് വീല്‍ എന്നിവ വാഹനത്തിലുണ്ടാകും.

ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് എന്നിവയാണ് അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ സുരക്ഷ ഒരുക്കാനെത്തുന്നത്.

പെട്രേള്‍ എന്‍ജിന്‍ മാത്രമായിരിക്കും ഗ്ലാന്‍സ പുറത്തിറക്കുക. 83 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ കെ-സീരിയസ് എന്‍ജിനിലും 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഹൈബ്രിഡ് പെട്രോല്‍ എന്‍ജിനിലും ഈ വാഹനം എത്തുമെന്നാണ് സൂചന. 5 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.

പരസ്പര സഹകരണത്തില്‍ ബലേനോയെ കൂടാതെ വിറ്റാര ബ്രെസ്സ മോഡലുകളെയും മാരുതിയില്‍ നിന്നും ടൊയോട്ട കടമെടുക്കുന്നുണ്ട്. പകരം, ടൊയോട്ട കൊറോള ആള്‍ട്ടിസിനെ മാരുതി സ്വന്തം ലേബലിലും അവതരിപ്പിക്കും.

230 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close