മോഹൻലാലിന്റെ ജീവചരിത്രം ഒരുങ്ങുന്നു. മുഖരാഗം എന്ന് പേരിട്ടിരിക്കുന്ന ജീവചരിത്രം 2020ൽ പുറത്തിങ്ങും. ഭാനുപ്രകാശ് എന്ന എഴുത്തുകാരനാണ് ലാലിനൊപ്പം സഞ്ചരിച്ച് ജീവചരിത്രം തയ്യാറാക്കുന്നത്. മോഹൻലാൽ തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
‘മുഖരാഗം’ എന്റെ ജീവചരിത്രമാണ്. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എന്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉൾച്ചേർന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാർഥ്യമാക്കുന്നത്.
2020ൽ പൂർത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാർക്ക് മുന്നിൽ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും മോഹൻലാൽ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
'മുഖരാഗം' എന്റെ ജീവചരിത്രമാണ്. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന…
Posted by Mohanlal on Monday, May 20, 2019