മോദി തരംഗത്തിൽ എട്ടുനിലയിൽ പൊട്ടിയത് മുൻ പ്രധാനമന്ത്രിയും ഒൻപത് മുൻമുഖ്യമന്ത്രിമാരും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി തരംഗത്തിൽ എട്ടുനിലയിൽ പൊട്ടിയത് മുൻ പ്രധാനമന്ത്രിയും ഒൻപത് മുൻമുഖ്യമന്ത്രിമാരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2019, 06:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:രാജ്യത്ത് വീശിയടിച്ച മോദി കൊടുങ്കാറ്റിൽ നിലംപരിശായത് ഒരു മുൻ പ്രധാനമന്ത്രിയും ഒൻപത് മുൻ മുഖ്യമന്ത്രിമാരുമാണ്. ഡൽഹി, മഹാരാഷ്‌ട്ര, കർണാടക മുൻ മുഖ്യമന്ത്രിമാരും എട്ടുനിലയിൽ പൊട്ടിയവരുടെ പട്ടികയിൽ പെടുന്നുണ്ട്.

ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മഹാരാഷ്‌ട്ര മുന്‍മുഖ്യമന്ത്രിമാരായ സുഷീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍, കര്‍ണാടക മുന്‍മുഖ്യമന്ത്രി വീരപ്പ മൊയ്‌ലി, മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ്, ഹരിയാന മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത്, അരുണാചല്‍ പ്രദേശ് മുന്‍മുഖ്യമന്ത്രി നബാം ടുകി, മേഘാലയ മുന്‍മുഖ്യമന്ത്രി മുകുള്‍ സാഗ്മ എന്നിവരാണ് പരാജയത്തിന്റെ രുചിയറിഞ്ഞ മുൻ മുഖ്യമന്ത്രിമാർ.

ഇവർക്ക് പുറമെ, മുൻ പ്രധാനമന്ത്രിയും കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവുമായ എച്ച് ഡി ദേവഗൗഡയാണ് പരാജയപ്പെട്ട മറ്റൊരു പ്രമുഖൻ. തംകൂരിൽ ബിജെപി സ്ഥാനാർത്ഥി ജിഎസ് ബസവരാജിനോടായിരുന്നു ദേവഗൗഡ പരാജയപ്പെട്ടത്.

മൂന്നുവട്ടം ഡല്‍ഹി മുഖ്യമന്ത്രിയും കേരള ഗവർണറുമായിരുന്ന ഷീലാ ദീക്ഷിത് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മനോജ് തീവാരിയോടാണ് തോറ്റത്. ഭൂപീന്ദര്‍ സിംഗ് ഹൂഡ ഹരിയാണയിലെ സോനിപ്പത്തില്‍ ബിജെപിയുടെ രമേഷ് ചന്ദര്‍ കൗശിക്കിനോടാണ് തോറ്റത്. സോളാപുരില്‍നിന്ന് മത്സരിച്ച സുശീല്‍ കുമാര്‍ ഷിന്‍ഡെ ബി ജെ പിയുടെ സിദ്ധേശ്വര്‍ ശിവാചാര്യയോടും കര്‍ണാടകയിലെ ചിക്കബല്ലപുരില്‍നിന്ന് ജനവിധി തേടിയ വീരപ്പമൊയ്‌ലി ബിജെപിയുടെ ബി എന്‍ ബച്ചേ ഗൗഡയോടുമാണ് പരാജയപ്പെട്ടത്.

അരുണാചല്‍ പ്രദേശ് വെസ്റ്റില്‍ മത്സരിച്ച നബാം തൂക്കിയെ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും മേഘാലയയിലെ തുരായില്‍ മത്സരിച്ച മുകുള്‍ സാഗ്മയെ എന്‍ഡിഎ ഘടക കക്ഷിയായ നാഷണല്‍ പീപ്പീള്‍സ് പാര്‍ട്ടിയുടെ അഗതാ കെ സാഗ്മയും മഹാരാഷ്‌ട്രയിലെ നന്ദേഡില്‍ മത്സരിച്ച അശോക് ചവാനെ ബിജെപിയുടെ പ്രതാപ് റാവു ചിഖാലിക്കറും ഭോപ്പാലില്‍ മത്സരിച്ച ദിഗ്‌വിജയ് സിങ്ങിനെ ബി ജെ പിയുടെ പ്രജ്ഞാ സിങ് ഠാക്കൂറും ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍- ഉധംസിംഗ് നഗറില്‍മത്സരിച്ച ഹരീഷ് റാവത്തിനെ ബിജെപിയുടെ അജയ് ഭട്ടുമാണ് പരാജയപ്പെടുത്തിയത്.

Tags: Mahabharatham 2019
Share2506TweetSendShare

More News from this section

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

Latest News

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies