കർണാടകയിൽ വിമത എംഎൽഎമാർ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടകയിൽ വിമത എംഎൽഎമാർ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2019, 05:14 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ്സ് ജെഡിഎസ് സഖ്യ സർക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ട് കോൺഗ്രസ്സ് വിമത എംഎൽഎമാർ ബിജെപി നേതൃത്വവുമായി ചർച്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിറകെ ജെഡിഎസുമായുള്ള സഖ്യത്തിനെതിരെ കോൺഗ്രസ്സിൽ നിന്ന് തന്നെ വിമർശനങ്ങളുയർന്നിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ജെഡിഎസ് സഖ്യത്തിന് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല കർണാടകയിലെ ഇരുപത്തിയെട്ടിൽ ഇരുപത്തിയഞ്ചു സീറ്റിലും ബിജെപി ആധിപത്യം ഉറപ്പിച്ചതോടെയാണ് , കോൺഗ്രസ്സ് ജെഡിഎസ് സഖ്യത്തിൽ ഭിന്നത രൂക്ഷമായത് , ജെഡിഎസുമായുള്ള സഖ്യം ഒഴിവാക്കണമെന്നും , ജെഡിഎസിൽ നിന്നും മുഖ്യമന്ത്രിപദം തിരിച്ചുപിടിക്കണമെന്നും കോൺഗ്രസ്സ് എംഎൽഎമാർ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് ഏത് വിധേനയും ഭരണം നഷ്ടപ്പെടുത്താതിരിക്കാനുള്ള ചർച്ചകൾ മുൻപോട്ട് പോകുമ്പോഴാണ് കോൺഗ്രസ്സിനെ പ്രതിസന്ധിയിലാക്കി രണ്ട്‌ എംഎൽഎമാർ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയത് . മുൻ മന്ത്രി രമേഷ് ജാർക്കിഹോളി, ചിക്കബല്ലാപുര എംഎൽഎ കെ സുധാകർ എന്നിവരാണ് ബി എസ് യെദ്യൂരപ്പ, എസ്എം കൃഷ്ണ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്.

224 അംഗ നിയമസഭയിൽ കോൺഗ്രസ്സിന്റെ എൺപതും, ജെഡിഎസിന്റെ 37 അംഗങ്ങളും ചേർന്ന് നേരിയ ഭൂരിപക്ഷത്തിലാണ് ഭരണം നിലനിർത്തുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസ്സ് എംഎൽഎമാർ രാജി വെക്കുകയോ , ബിജെപിയിൽ ചേരുകയോ ചെയ്‌താൽ കോൺഗ്രസ്സ് ജെഡിഎസ് സഖ്യത്തിന് ഭരണം നഷ്ടമാകും. മാത്രമല്ല 104 അംഗങ്ങളുള്ള ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് ഭരണം നേടാനുള്ള സാധ്യതയും തെളിയും.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് വിജയിച്ച നടി സുമലത അംബരീഷും ബിജെപി നേതൃത്വവുമായി ചർച്ച നടത്തി. സുമലത ബിജെപിയിൽ ചേരുമെന്നാണ് സൂചന.

Tags: Mahabharatham 2019
ShareTweetSendShare

More News from this section

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

വെനസ്വേലൻ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി എലോന റോഡ്രിഗസ് ഗോമസ് പ്രശാന്തി നിലയം സന്ദർശിച്ച് ശ്രീ സത്യസായി ബാബയ്‌ക്ക് പ്രണാമം അർപ്പിച്ചു

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

Latest News

അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട ഇടത് നേതാവിനെ പുറത്താക്കി

ടോക്കിയോയില്‍ ആധിപത്യം ഉറപ്പിച്ച് വൈശാലി; ഡബ്ല്യു.ആര്‍ വനിതാ ചെസ് ടൂര്‍ കിരീടം സ്വന്തമാക്കി

നടന്‍ സലിംകുമാറിന് വിട; മതപരമായ ചടങ്ങുകളില്ലാതെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

നോര്‍വേ ചെസ്സ് കിരീടം സ്വന്തമാക്കി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ : ആരോഗ്യ മന്ത്രി കെ. മുരളീധരൻ

2026 ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ വുവുസേലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies