ന്യൂഡൽഹി: പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 6 മുതൽ 15 വരെ നടക്കും. ജൂൺ ആറിന് രാഷ്ട്രപതി സംയുക്ത സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രോട്ടേം സ്പീക്കറെ ജൂൺ ആറിനും സ്പീക്കറെ ജൂൺ 10 നും തെരഞ്ഞെടുക്കും.
മെയ് 30 ന് ആണ് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ. വൈകുന്നേരം 7 മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രിക്കൊപ്പം മറ്റ് മന്ത്രി സഭയിലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും.