അഹമ്മദാബാദ്: ഗുജറാത്തിലെ 15 ഓളം കോൺഗ്രസ് എംഎൽഎമാർ ഉടൻ പാർട്ടി വിടുമെന്ന് പാർട്ടിയിൽ നിന്ന് അടുത്തിടെ രാജിവച്ച എംഎൽഎ അൽപ്പേഷ് താക്കൂർ. കോൺഗ്രസിന് നേതാക്കളില്ലെന്നും ഈ നിലയിലാണെങ്കിൽ അടുത്ത പത്ത് വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിലേക്കെത്തില്ലെന്നും അൽപ്പേഷ് പറഞ്ഞു.
എന്റെ ജനങ്ങൾ പാവപ്പെട്ടവരും പിന്നാക്കക്കാരുമാണ്. അവർക്ക് സർക്കാരിന്റെ പിന്തുണ ആവശ്യമാണ്. ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ പകുതിയിലധികം എംഎല്‍എമാരും അസ്വസ്ഥരാണ്. അവരിൽ പതിനഞ്ചോളം പേർ ഉടൻ പാർട്ടി വിടും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ ബഹുമാനമർഹിക്കുന്നയാളാണ്. അദ്ദേഹവുമായി തനിക്ക് വൈകാരിക ബന്ധമുണ്ട്. മോദിയെയും രാഹുലിനെയും തമ്മിൽ താരതമ്യം ചെയ്യാനാവില്ലെന്നും അൽപ്പേഷ് താക്കൂർ പറഞ്ഞു.