ചെന്നൈ: സൂര്യ നായകനായി വേഷമിട്ട ഏറ്റവും പുതിയ തമിഴ് ചിത്രം എന്‍ജികെയും തമിഴ് റോക്കേഴ്സ് വെബ്സൈറ്റിലെത്തി. സിനിമ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രം വെബ്സൈറ്റില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എസ്.ആര്.പ്രഭു, എസ്.ആര്.പ്രകാശ് ബാബു എന്നിവര്‍ നിര്‍മ്മിച്ച് സെല്വരാഘവന് സംവിധാനം ചെയ്ത ചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്. നന്ദ ഗോപാലന് കുമാരന് എന്ന കഥാപാത്രമാണ് സൂര്യ അവതരിപ്പിക്കുന്നത്. സൂര്യക്കു പുറമേ സായ് പല്ലവി, രാകുല്‍ പ്രീത് സിംഗ് എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം അവഞ്ചേഴ്സ് എന്‍ഡ് ഗെയിം ഉള്‍പ്പടെ ഒട്ടുമിക്ക ചിത്രങ്ങളും തമിഴ് റോക്കേഴ്സിന്റെ സൈറ്റിലൂടെ പ്രചരിച്ചിരുന്നു. തമിഴ് റോക്കേഴ്സിനെ നിരോധിക്കുമെന്ന വാര്‍ത്തകളൊക്കെ അടുത്തിടെ പുറത്തു വന്നിരുന്നെങ്കിലും ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്നും നടപടികളൊന്നും ഉണ്ടായിട്ടില്ല.