ചെന്നൈ : ഹിന്ദു എന്നൊരു മതമില്ലെന്നും ,ഇക്കാര്യം സമൂഹമൊട്ടാകെ പ്രചരിപ്പിക്കണമെന്നും എതിർക്കാൻ വരുന്നവരെ മർദ്ദിക്കണമെന്നും ബിഷപ്പ് എസ്ര സർഗുണൻ .
വെറും നൂറ് വർഷങ്ങൾക്ക് മുൻപാണ് ഹിന്ദു എന്നൊരു മതമുണ്ടായതെന്നാണ് എസ്ര സർഗുണത്തിനിന്റെ വാദം . 1901 ൽ സെൻസസ് നടത്തിയ ഉദ്യോഗസ്ഥർ ക്രൈസ്തവ ,മുസ്ലീം,സിക്ക്,ബുദ്ധ മതത്തിൽപ്പെടാത്തവരുടെ പട്ടികയുണ്ടാക്കി , അവർക്ക് നൽകിയ പേരാണ് ഹിന്ദു എന്നും ബിഷപ്പ് പറയുന്നു .
രാജ്യത്ത് അൻപത് ശതമാനം പോലും ഹൈന്ദവരില്ലെന്നും , ഇത് പള്ളികളിൽ രഹസ്യമായി പറയുകയല്ല വേണ്ടത് എന്നും ബിഷപ്പ് പറയുന്നു . ഇത്തരത്തിൽ ഹിന്ദു എന്നൊരു മതമില്ലെന്ന് വ്യാപകമായി പ്രചരിപ്പിക്കണമെന്നും അതിനെ എതിർക്കാൻ വരുന്നവരെ മർദ്ദിക്കണമെന്നും എസ്ര സർഗുണൻ പറയുന്നു .
രക്തം വരും വിധത്തിലാണ് ഈ പ്രചാരണങ്ങളെ എതിർക്കാൻ വരുന്നവരെ മർദ്ദിക്കേണ്ടത് . അതിനു ശേഷം ദൈവത്തിനോട് മാപ്പ് അപേക്ഷിച്ചാൽ മതിയാകുമെന്നും ബിഷപ്പ് പറയുന്നു . മുൻപ് പലപ്പോഴും എസ്ര സർഗുണത്തിന്റെ ഹൈന്ദവ വിരുദ്ധ പരാമർശങ്ങൾ പുറത്തു വന്നിട്ടുണ്ട് . ഇന്ത്യ ക്രൈസ്തവരുടെ മാത്രം രാജ്യമാണെന്നും , എന്നാൽ ഈ വ്യത്യാസങ്ങളെല്ലാം മറന്ന് ഇസ്ലാം സമുദായം തങ്ങളുമായി യോജിച്ചു പ്രവർത്തിക്കണമെന്നും എസ്ര സർഗുണൻ പറയുന്ന വീഡിയോ മുൻപ് പുറത്ത് വന്നിട്ടുണ്ട് .
https://twitter.com/srikanthbjp_/status/1138744483175002114