'ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ' ; ട്രെയിലർ പുറത്തിറക്കി
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ’ ; ട്രെയിലർ പുറത്തിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2019, 06:09 pm IST
Facebook
Twitter
WhatsAppTelegram

ഒരിടവേളയ്‌ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളു’ടെ മ്യൂസിക്, ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ജനപ്രിയ നടന്‍ ദിലീപ് ആണ് ഓഡിയോ-ട്രെയിലര്‍ പ്രകാശനം നിര്‍വഹിച്ചത്.

ദിലീപിനൊപ്പം സംവിധായകന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍, ഗായകന്‍ പി.ജയചന്ദ്രന്‍, സംഗീത സംവിധയകന്‍ എം.ജയചന്ദ്രന്‍, ഗാനരചയിതാവ് സന്തോഷ് വര്‍മ്മ, ഹരീഷ് കണാരന്‍, ചിത്രത്തിലെ താരങ്ങളായ അഖില്‍ പ്രഭാകര്‍, ശിവകാമി, സോനു, ക്യാമറാമന്‍ അനില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഭദ്രപീപം കൊളുത്തിയ ശേഷമാണ് ഓഡിയോ പ്രകാശനം നിവഹിച്ചത്. സിനിമ-സീരിയല്‍-രാഷ്‌ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ചടങ്ങിനിടെ ചിത്രത്തിലെ അഞ്ച് ഗാനങ്ങളും ട്രെയിലറും അതിഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചു. എം. ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. മൂന്ന് ഗാനങ്ങളുടെ രചന സന്തോഷ് വര്‍മയും രണ്ട് ഗാനങ്ങളുടെ വരികള്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റേതുമാണ്. ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍, യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്.

പ്രമുഖ ഹാസ്യ താരം സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ പുതുമുഖതാരം അഖില്‍പ്രഭാകറാണ് നായകന്‍. ശിവകാമി, സോനു എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നെടുമുടി വേണു, ദിനേശ് പണിക്കര്‍, വിനയ് വിജയന്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, വിഷ്ണുപ്രിയ, സുബി സുരേഷ്, അഞ്ജലി തുടങ്ങി ഒരു മികച്ച താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പ്രണയവും ഹാസ്യവും ഇഴചേര്‍ന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. പ്രണയം, വിവാഹം തുടങ്ങിയ കാര്യങ്ങളിലൂടെ മുന്നോട്ടു പോകുന്ന രസകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിവഹിക്കുന്നു.

പത്ത് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഈസ്റ്റ് കോസ്റ്റും സംഗീത സംവിധായകന്‍ എം. ജയചന്ദ്രനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യുജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്. ചിത്രം ജൂലൈ പകുതിയോടെ തിയേറ്ററുകളിലെത്തും.

Share52
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies