ഇന്‍സ്പെക്ടര്‍ ബല്‍റാം-ആവനാഴി എന്നീ ഹിറ്റ് ചിത്രങ്ങളിലെ മമ്മൂട്ടിയുടെ പോലീസ് വേഷങ്ങളെ അനുസ്മരിപ്പിക്കും വിധം വീണ്ടും ഒരു ഇന്‍സ്പെക്ടര്‍ വേഷവുമായി മമ്മൂട്ടിയെത്തുന്നു. ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇന്‍സ്പെക്ടറായി വീണ്ടും എത്തുന്നത്.
ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേരളത്തില്‍ നിന്നും പോലീസ് സംഘമെത്തുന്നു. ഛത്തീസ്ഗഡിലേയ്ക്കുള്ള യാത്രക്കിടെയുണ്ടാകുന്ന സംഭവവികാസങ്ങളും അതിനെ തരണം ചെയ്യുന്നതുമാണ് ചിത്രത്തിലെ പ്രമേയം.
മമ്മൂട്ടിക്ക് പുറമെ രഞ്ജിത്ത്, ദിലീഷ് പോത്തന്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. കൃഷ്ണന് സേതുകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സജിത്ത് പുരുഷനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള.
ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും.