കേരള സമൂഹത്തെ ഞെട്ടിച്ച കെവിന് വധക്കേസ് അഭ്രപാളിയിലേക്ക്. സമൂഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ദുരഭിമാന കൊലയുടെ നേര് ചിത്രം സിനിമയിലൂടെ വരച്ചു കാട്ടാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഒരു ദുരഭിമാനക്കൊല എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ചിംഗ് കോട്ടയം പ്രസ് ക്ലബില്‍ നടന് അശോകന് നിര്‍വഹിച്ചു.
മജോ മാത്യുവാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. അടുത്ത മാസം ആദ്യം ചിത്രത്തിന്റെ പൂജ നടക്കും. ജൂലൈ 15 മുതല്‍ ചിത്രീകരണവും തുടങ്ങും. ഇന്‍സ്പെയര്‍ സിനിമ കമ്പനിയുടെ ബാനറില്‍ പുറത്തിറങ്ങുന്ന സിനിമ രാജന് പറമ്പില്‍, മാജോ മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
സിനിമ താരം അശോകന് സംഗീത സംവിധായകനാകുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഒരു ദുരഭിമാനക്കൊലക്കുണ്ട്. ഇന്ദ്രന്‍സ്, അംബികാ മോഹന്‍, സബിത, നന്ദു, വിവേക്, നിവേദിത എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.