മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബില്‍ ഇടംപിടിച്ച് ചരിത്രം സൃഷ്ടിച്ച സിനിമയാണ് ലൂസിഫര്‍. മുരളി ഗോപിയുടെ തിരക്കഥയും പൃഥ്വിരാജിന്റെ സംവിധാനവും മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ മികവുമാണ് ചിത്രത്തിന്റെ വിജത്തിനു പിന്നല്.
ചിത്രം കണ്ടിറങ്ങിയ ഒട്ടുമിക്ക ആരാധകരുടെയും മനസിലുണ്ടായ ചോദ്യമാണ് ലൂസിഫര്‍ 2 വരുമോ എന്നത്.
ആരാധകര്‍ ഇതേ പറ്റി ചോദിച്ചെങ്കിലും സംവിധായകനായ പൃഥ്വിരാജ് ഇത് സംബന്ധിച്ച് ഒരു സൂചനകളും നല്‍കിയിരുന്നില്ല. എങ്കിലും തിരക്കഥാകൃത്ത് മുരളി ഗോപി ലൂസിഫര്‍ 2 ഉണ്ടാകുമെന്ന് പലപ്പോഴും പറയാതെ പറഞ്ഞിരുന്നു.
ആകാംക്ഷയ്ക്ക് വിരാമമിട്ട് ലൂസിഫര്‍ 2 യാഥാര്‍ത്ഥ്യമാകുന്നു. പൃഥ്വിരാജ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിവരം അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം നാളെ വൈകുന്നേരം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹാഷ്ടാഗ് ” എല്‍ ” എന്ന ടൈറ്റിലോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
തിരക്കഥാകൃത്ത് മുരളിഗോപിയും നടന് മോഹന്‍ലാലും ലൂസിഫര്‍ ടീം ഉള്‍പ്പെടെയുള്ളവരും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്.
മലയാളത്തിലെ എറ്റവും വലിയ വിജയ ചിത്രമായ ലൂസിഫറിന്റെ രണ്ടാം വരവിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.
#L The Finale & The Announcement Tomorrow 6PM IST! Stay Tuned!
Posted by Mohanlal on Sunday, June 16, 2019















