മലയാളത്തിലെ ആദ്യ 200 കോടി ചിത്രമായി മോഹൻലാലിന്റെ ലൂസിഫറലെ സംഘട്ടന രംഗങ്ങളുടെ മേക്കിംഗ് വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി. ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ യൂട്യൂബിലൂടെയാണ് ‘ലൂസിഫർ ബിഹൈന്റ് ദ സീൻ – സെഗ്മെന്റ് 1’ എന്ന പേരിൽ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഫൈറ്റിംഗ് സീനിന്റെ ഷൂട്ടിംഗ് രംഗങ്ങളാണ് വീഡിയോയിലുള്ളത്. റിലീസായി മണിക്കൂറുകൾക്കുള്ളിൽ തന്നെ വലിയ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചത്.
വീഡിയോ:-
ലൂസിഫറുമായി ബന്ധപ്പെട്ട് വലിയ ഒരു അനൗൺസ്മെന്റ് ഇന്നെത്തുമെന്ന് അണിയറ പ്രവർത്തകർ ഇന്നലെ അറിയിച്ചിരുന്നു. ‘എല്‍, ദി ഫിനാലെ അനൗണ്‍സ്മെന്റ് നാളെ വൈകിട്ട് ആറിന്, കാത്തിരിക്കുക’ എന്ന തലക്കെട്ടോടെ മോഹൻലാലിന്റെയും, പ്രിഥ്വിരാജിന്റെയും, മുരളി ഗോപിയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പാകാമെന്ന ആവേശത്തിലാണ് ആരാധകർ. ഇതിനിടയിലാണ് ആവേശം ഇരട്ടിയാക്കിക്കൊണ്ട് മേക്കിംഗ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.