ടോവിനോ തോമസ് – അഹാന കൃഷ്ണ ചിത്രം ‘ലൂക്ക’യുടെ ട്രെയിലർ പുറത്തിറക്കി. മ്യൂസിക്24×7ന്റെ യൂട്യൂബ് ചാനലിലാണ് ട്രെയിലർ റിലീസ് ചെയ്തത്. ടോവിനോയുടെ വ്യത്യസ്തമായ രൂപവും ഭാവവും സംഭാഷണങ്ങളുമൊക്കെ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. ട്രെയിലർ യൂട്യൂബിന്റെ ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ്.
സൂരജ് എസ് കുറുപ്പിന്റെ പശ്ചാത്തല സംഗീതവും വളരെയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഈ റൊമാന്റിക് ത്രില്ലറുടെ കഥ ഒരുക്കിയിരിക്കുന്നത് മൃദുൽ ജോർജും അരുൺ ബോസുമാണ്. അരുൺ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവിയും ചിത്രസംയോജനം നിഖിൽ വേണുവും നിർവഹിച്ചിരിക്കുന്നു.
‘ലൂക്ക’ നിർമിച്ചിരിക്കുന്നത് സ്റ്റോറീസ് & തോട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ്. ജൂൺ 28ന് ചിത്രം തീയേറ്ററുകളിൽ എത്തും.