മലയാളത്തിന്റെ മനസ്സ് കീഴടക്കാൻ വീണ്ടും പറന്നിറങ്ങും അബ്രാം ഖുറേഷി . ചിത്രത്തിന്റെ രണ്ടാം ഭാഗം ലൂസിഫർ ടീം പ്രഖ്യാപിച്ചു . ‘ എമ്പുരാൻ ‘ എന്ന പേരിൽ പുറത്തിറങ്ങുന്ന രണ്ടാം ഭാഗം ആദ്യ ചിത്രത്തിൽ ബാക്കി വച്ച കഥയുടെ തുടർച്ചയാകും പറയുക .അടുത്ത വർഷം പകുതിയോടെയാകും ചിത്രീകരണം ആരംഭിക്കുക .
സ്റ്റീഫൻ നെടുമ്പള്ളിയേയും , അബ്രാം ഖുറേഷിയേയും കുറിച്ച് പ്രേക്ഷകർക്കുള്ള സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ചിത്രവുമാകും എമ്പുരാൻ .
മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബില്‍ ഇടംപിടിച്ച് ചരിത്രം സൃഷ്ടിച്ച സിനിമയാണ് ലൂസിഫര്‍. മുരളി ഗോപിയുടെ തിരക്കഥയും പൃഥ്വിരാജിന്റെ സംവിധാനവും മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ മികവുമാണ് ചിത്രത്തിന്റെ വിജയത്തിനു പിന്നല്.
ചിത്രം കണ്ടിറങ്ങിയ ഒട്ടുമിക്ക ആരാധകരുടെയും മനസിലുണ്ടായ ചോദ്യമാണ് ലൂസിഫര്‍ 2 വരുമോ എന്നത് . ആരാധകര്‍ ഇതേ പറ്റി പലവട്ടം ചോദിച്ചെങ്കിലും സംവിധായകനായ പൃഥ്വിരാജ് ഇത് സംബന്ധിച്ച് ഒരു സൂചനകളും നല്‍കിയിരുന്നില്ല. എങ്കിലും തിരക്കഥാകൃത്ത് മുരളി ഗോപി ലൂസിഫര്‍ 2 ഉണ്ടാകുമെന്ന് പലപ്പോഴും പറയാതെ പറഞ്ഞിരുന്നു.
ഹാഷ്ടാഗ് ” എല്‍ ” എന്ന ടൈറ്റിലോടെ പൃഥ്വിരാജ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കഴിഞ്ഞ ദിവസം രണ്ടാം ഭാഗത്തിന്റെ സൂചന നൽകിയത് .