തിരുവനന്തപുരം : എൻ കെ പ്രേമചന്ദ്രൻ എം പി യെ വിമർശിച്ച് മന്ത്രി ജി സുധാകരൻ . ആളാകാൻ വേണ്ടി ശബരിമലയെ ഉപയോഗിക്കുന്നത് തെറ്റാണ് . ശബരിമലയിൽ യുവതികൾ കയറാതിരിക്കാൻ നിയമം പാസ്സാക്കണമെന്ന് പറയുന്നവർ ഭരണഘടന കൂടി വായിക്കണം .
ഓരോ പള്ളിക്കും ക്ഷേത്രത്തിനും വേണ്ടി നിയമങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയാൽ സ്ഥിതി എന്താകും .പാർലമെന്റിൽ തലയിൽ കെട്ടുമായി വരുന്നവരെ സൂക്ഷിക്കണമെന്നും സുധാകരൻ പറഞ്ഞു .