തിരുവനന്തപുരം: കേരളത്തിലെത്തിയ ജര്‍മ്മന്‍ യുവതിയുടെ തിരോധാനത്തില്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. ലിസ വെസ് എന്ന യുവതിയെയാണ് കാണാതായത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പോലീസ് പരിശോധന നടത്തുകയാണ്.
മാര്‍ച്ചില്‍ കേരളത്തിലെത്തിയ ലിസ വെയ്സിനെ സംബന്ധിച്ച് ഒരുവിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് മാതാവ് ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയിരുന്നു. വിവരങ്ങള്‍ ശേഖരിക്കാനായി ലിസയുടെ മാതാവുമായി കേരള പോലീസ് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും.
മാര്‍ച്ച അഞ്ചിന് ജര്‍മ്മനിയില്‍ നിന്ന് പുറപ്പെട്ട ലിസ മാര്‍ച്ച് ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പിന്നീട് എവിടെയെന്ന് വിവരമില്ല. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖ പരിശോധിച്ചതില്‍ ലിസ വിമാനമാര്‍ഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ലിസയ്ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
ലിസ കേരളത്തില്‍ എത്തുമ്പോള്‍ ഒപ്പം ബ്രിട്ടീഷ് പൗരനായ മുഹമ്മദ് അലി എന്നൊരാള്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. എന്നാല്‍ ഇയാള്‍ മാര്‍ച്ച 15ന് തിരികെ പോയതായും അന്വേഷണത്തില്‍ വ്യക്തമായി.