കോട്ടയം: കോട്ടയം മണിമലയിൽ 79 കാരിയെ ഭർത്താവ് തീ കൊളുത്തി കൊലപ്പെടുത്തി. മണിമല കവുങ്കൽ ശോശാമ്മയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വർഗീസ് അറസ്റ്റിലായി. കുടുംബ കലഹമാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ദീർഘകാലമായി പിണങ്ങി കഴിഞ്ഞിരുന്ന ഇരുവരും ഒരു വീട്ടിലാണ് താമസം. ഇന്ന് രാവിലെ 9 ഓടെ ശോശാമ്മയെ വർഗീസ് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശോശാമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റ ശോശാമ്മയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.