മുംബൈ: മുംബൈയില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് നേരെയാണ് ആക്രമമുണ്ടായത്. ചികിത്സയിലിരിക്കെ രോഗി മരിച്ചുവെന്ന കാരണത്താലാണ് ഡോക്ടര്‍മാര്‍ക്കു നേരെ ആക്രമണം നടത്തിയത്. രോഗിയുടെ ബന്ധുക്കളാണ് ഡോക്ടര്‍മാരെ മര്‍ദ്ദിച്ചത്.
രോഗി മരിച്ചതോടെ പതിനഞ്ചോളം ബന്ധുകള്‍ ചേര്‍ന്ന് ഡോക്ടര്‍മാരെയും സുരക്ഷ ജീവനക്കാരെയും മര്‍ദ്ദിക്കുകയായിരുന്നു. ആശുപത്രി ഉപകരണങ്ങളും ഇവര്‍ നശിപ്പിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. ഡോക്ടര്‍മാരുടെ പരാതിയില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
അടുത്തിടെ കൊല്‍ക്കത്തയില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ചതിന്റെ പേരില്‍ രാജ്യവ്യപകമായി പണിമുടക്ക് നടത്തിയിരുന്നു.