സൗദി: ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷ സാധ്യത തുടരുന്ന സാഹചര്യത്തില്‍ സൗദിയില്‍ അമേരിക്കന്‍ സൈനിക താവളത്തിന് സുല്‍ത്താന്‍ രാജാവ് അംഗീകാരം നല്കി.
ഗള്‍ഫ് മേഖലയിലെ സുരക്ഷയും സമാധാനവും നിലനിര്‍ത്താനാണ് നടപടി സ്വീകരിച്ചതെന്ന് സൗദി വാര്‍ത്ത ഏജന്‍സി വ്യക്തമാക്കി. മേഖലയിലെ സുരക്ഷയ്ക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും വാര്‍ത്ത പ്രസ്താവനയില്‍ അറിയിച്ചു.
അമേരിക്ക അടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുള്ള പ്രധാന എണ്ണ, ചരക്ക് ഗതാഗതമേഖലയായ ഗള്‍ഫില്‍ മാസങ്ങളായി അരക്ഷിതാവസ്ഥ തുടരുകയാണ്. കഴിഞ്ഞ ദിവസം സൗദിയിലേക്ക് എണ്ണയുമായി പോയ ബ്രിട്ടന് എണ്ണക്കപ്പല്‍ ഇറാന് പിടിച്ചെടുത്തിരുന്നു. അരക്ഷിതാവസ്ഥ വീണ്ടും ശക്തമാകുന്ന സാഹചര്യത്തിലാണ് അമേരിക്കന്‍ സൈന്യം താവളമൊരുക്കുന്നത്.
ഇറാനും അമേരിക്കയുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് സൗദിയുടെ അപ്രതീക്ഷിത നീക്കം. നിലവില്‍ യമനിലെ നീക്കത്തില്‍ സൗദി സഖ്യസേനയെ അമേരിക്കന്‍ സൈന്യം സഹായിക്കുന്നുണ്ട്. എന്നാല്‍ സൗദിയില്‍ യു.എസിന്റെ സായുധ സൈന്യത്തിന് പ്രത്യേക താവളം ഇല്ലായിരുന്നു.
പുതിയ ക്യാംപിന്റെ പ്രവര്‍ത്തനവും അംഗസംഖ്യയുമടക്കമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.