ന്യൂഡല്‍ഹി: ഡല്‍ഹി രാഷ്ട്രീയത്തിലെ മറ്റൊരു അതികായന് കൂടി വിടപറഞ്ഞു.ബിജെപി ഡല്‍ഹി മുന്‍ അധ്യക്ഷനും നിയമസഭാംഗവും പ്രമുഖ ഹിന്ദുസംഘടനാ നേതാവുമായിരുന്ന മാംഗെ രാം ഗാര്‍ഗാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖമാണ് മരണകാരണം.
ബിജെപി സംസ്ഥാന ആസ്ഥാനത്ത് ഇന്ന് പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതശരീരം പിന്നീട് ഗാര്‍ഗിന്റെ അന്തിമ അഭിലാഷമനുസരിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനാര്‍ത്ഥം ദാനം ചെയ്യും. വൈകിട്ടോടെ മൃതദേഹം ആശുപത്രി അധികൃതര്‍ ഏറ്റുവാങ്ങും.
ലോകസഭാ തെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിക്കാന്‍ നരേന്ദ്രമോദി നേരിട്ട് ചുമതല ഏല്പിച്ചത് ഗാര്ഗിനെയായിരുന്നു.വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും കറകളഞ്ഞ ദേശീയവാദിയും സംശുദ്ധിയുടെ പ്രതീകവുമായിരുന്നു ഗാര്‍ഗ്. നിത്യജീവിതത്തിലെ ഓരോ ചെറിയ കാര്യവും ഡയറിയില്കുറിക്കുന്ന അപൂര്‍വ്വം രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്നു ഗാര്‍ഗ് എന്ന് ദേശീയ മാധ്യമങ്ങള്‍ പറഞ്ഞു.