ന്യൂഡല്‍ഹി: ബി ജെ പി വനിത എംപിക്ക് നേരെ മോശം പരാമര്‍ശം നടത്തിയ സമാജ്വാദി പാര്‍ട്ടി എംപി അസം ഖാനെതിരെ നടപടികള്‍ ഉണ്ടാകുമെന്ന് സ്പീക്കര്‍. ലോകസഭയില്‍ മോശം പരാമര്‍ശം നടത്തിയ അസം ഖാനെതിരെ എംപി രമാ ദേവി നടപടി ആവശ്യപ്പെട്ടിരുന്നു.
അസം ഖാനെ പിരിച്ചുവിടാന്‍ സ്പീക്കറോട് ആവശ്യപ്പെടുമെന്ന് രമാ ദേവി പറഞ്ഞു. അസം ഖാന് ഒരിക്കലും സ്ത്രീകളെ ബഹുമാനിക്കുന്നയാളല്ലെന്നു രമാദേവി പറഞ്ഞു.
കഴിഞ്ഞ ദിവസം മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ചയ്ക്കിടയില്‍ സഭ നിയന്ത്രിച്ചിരുന്ന രമാ ദേവിയോട് എസ്പി എംപി അസം ഖാന് മോശം പരാമര്‍ശം നടത്തിയിരുന്നു. സ്പീക്കര്‍ ചെയറിലിരിക്കുകയായിരുന്ന രമാ ദേവിയോട് എനിക്ക് നിങ്ങളുടെ കണ്ണുകളില്‍ ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നുവെന്നായിരുന്നു അസം ഖാന് പറഞ്ഞത്. പരാമര്‍ശനത്തിനെതിരെ ഇങ്ങനെയല്ല സംസാരിക്കേണ്ടതെന്നും അസം ഖാനെതിരെ നടപടി സ്വീകരിക്കണമെന്നും രമാ ദേവി ആവശ്യപ്പെട്ടു.
അസം ഖാന് മാപ്പ് പറഞ്ഞില്ലെങ്കില്‍ സസ്പെന്റ് ചെയ്യണമെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് ലോകസഭയില്‍ ആവശ്യപ്പെട്ടു. നിരവധി വനിത എംപിമാരും അസം ഖാനെതിരെ രംഗത്തു വന്നിട്ടുണ്ട്. അസം ഖാനെതിരെ നടപടിയുണ്ടാകുമെന്നും എല്ലാ നേതാക്കളുമായി ചര്‍ച്ച നടത്തിയതിനു ശേഷം തീരുമാനം എടുക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.
എന്നാല്‍ അസം ഖാന് തെറ്റൊന്നും ചെയ്തില്ലെന്നാണ് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ നിലപാട്.