തിരുവനന്തപുരം: മിഠായികള്‍ക്കൊപ്പം കളിപ്പാട്ടം വെച്ച് നല്‍കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഹാനീകരമെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി. കളിപ്പാട്ടങ്ങളിലുള്ള രാസ വസ്തുക്കള്‍ ഭക്ഷ്യ സാധനങ്ങളില്‍ കലരാന്‍ ഇടയാകും. അത്കൊണ്ട് തന്നെ ഇത്തരം മിഠായികളുടെ വില്‍പ്പന നിരുത്സാഹപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി സംസ്ഥാന സര്‍ക്കാരിന് കൈമാറി.
കുട്ടികളെ ആകര്‍ഷിക്കുന്നതിനായി മിഠായി നിര്‍മ്മാതാക്കള്‍ കളിപ്പാട്ടവുമായി മിഠായി ചേര്‍ത്തുവെക്കുന്നത്. എന്നാല്‍ ഇത് അനുവദിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റി നല്‍കിയിരിക്കുന്നത്. സമ്മാനപ്പൊതികളില്‍ ചിലര്‍ നേരിട്ട് പലഹാരം പൊതിഞ്ഞ് നല്‍കാറുണ്ട്. ഇത് കുഞ്ഞുങ്ങളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ചൂട് വര്‍ധിക്കുമ്പോള്‍ മിഠായിയും പലഹാരങ്ങളും അലിയാനുള്ള സാധ്യത കൂടുതലാണ്. ഇത് കളിപ്പാട്ടങ്ങളിലേയും സമ്മാനപ്പൊതികളിലേയും പ്ലാസ്റ്റിക് അംശവുമായി ചേരും. ഇത് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നു.
അതിനാല്‍ തന്നെ ആഹാര വസ്തുക്കളോടൊപ്പം മറ്റൊരു വസ്തുക്കളും ചേര്‍ത്ത് വില്ക്കാന് പാടില്ലെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി കര്‍ശന നിര്‍ദ്ദേശം നല്കുന്നു.