പാര്‍വതി ടി.കെ എന്ന പേരില്‍ ഫെയ്സ്ബുക്കില്‍ വന്ന പേജ് തന്റെതല്ലെന്ന് വ്യക്തമാക്കി സിനിമാതാരം പാര്‍വതി രംഗത്ത്. കേരളം പ്രളയത്തില്‍ അകപ്പെട്ട സമയത്ത് തെക്കന്‍ ജില്ലക്കാര്ക്കെതിരെ വന്ന വിമര്‍ശനങ്ങളും, ഭിന്നത വര്‍ധിപ്പിക്കുന്ന വാക്കുകളും താന്‍ പോസ്റ്റു ചെയ്തതല്ലെന്നും പാര്‍വതി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. തന്റേതെന്ന് പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ കണ്ണില്‍ പെട്ട ഉടനെ പേജുമായി ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പാര്‍വതി സൂചിപ്പിച്ചു.
ഇതില്‍ മിക്കവയും കേരളത്തിലെ ആളുകള്‍ക്കിടയില്‍ ഭിന്നതയും തെറ്റിദ്ധരണയും സൃഷ്ടിക്കുന്ന പോസ്റ്റുകളാണെന്ന് താരം പറഞ്ഞു. പാര്‍വതി ടി.കെ എന്ന പേരില്‍ വന്ന പേജിലെ പോസ്റ്റുകള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് പാര്‍വതി വിശദീകരണം നല്‍കിയത്.
‘നമ്മുടെ നാട് ഒരു മഹാമാരിയെയും പ്രളയത്തേയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. തെറ്റായതും വ്യാജമായതുമായ വാര്‍ത്തകള്‍ നല്‍കാതെ കേരളത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാമെന്നും, അതിജീവിക്കാം, ഒരിക്കല്‍ കൂടി ഒരുമിച്ച്’ എന്നും പാര്‍വതി തന്റെ പേജില്‍ കുറിച്ചു.
FAKE PAGE ALERT! നമ്മുടെ നാട് വീണ്ടും ഒരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാൻ ശ്രമിക്കുകയാണ്….
Posted by Parvathy Thiruvothu on Saturday, August 10, 2019