റൗഡി ബേബി റെക്കോര്‍ഡുകള്‍ കീഴടക്കി മുന്നോട്ട്. ധനുഷും സായി പല്ലവിയും തകര്‍ത്താടിയ ഗാനം യൂടൂബില്‍ ഇതുവരെ കണ്ടത് 600 മില്യണ്‍ പേരാണ്. ഇതോടെ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ സ്വന്തമാക്കി മാറിയ ഗാനമായി മാറുകയാണ് റൗഡി ബേബി എന്ന ഗാനം.
2018 ഡിസംബറിലാണ് മാരി2 പുറത്തിറങ്ങിയത്. ബാലാജി മോഹന്‍ സംവിധാനം ചെയ്ത മാരി ടു എന്ന സിനിമയിലെ പാട്ടിന് യുവാന്‍ ശങ്കറാണ് സംഗീതം നല്‍കിയിരുന്നത്. ഗാനത്തിന് ഇന്ത്യയ്ക്കകത്തും പുറത്തും തരംഗമായിരുന്നു. ഗാനത്തിന് നൃത്തചുവടൊരുക്കിയത് ഇന്ത്യയുടെ മൈക്കിള്‍ ജാക്സണ് എന്നറിയപ്പെടുന്ന പ്രഭുദേവയാണ്.
തമിഴില്‍ മാത്രമല്ല മയാളത്തിലും സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരം ടൊവിനോ തോമസ് വില്ലനായിട്ടെത്തിയ സിനിമയാണ് മാരി2. ധനുഷിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്ബാന് ഫിലിംസായിരുന്നു മാരി2 നിര്‍മ്മിച്ചത്.
https://www.youtube.com/watch?v=vqBf0I2GLFI