തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയ വീട് വൃത്തിയാക്കാനെത്തിയ ഗൃഹനാഥന് ഷോക്കേറ്റ് മരിച്ചു. എറിയാട് സ്വദേശിയായ ആനന്ദന് ആണ് മരണപ്പെട്ടത്.
വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ആനന്ദനും കുടുംബവും. വെള്ളം ഇറങ്ങിയതോടെ വീട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു എല്ലാവരും.
വെള്ളം ഇറങ്ങിയ ശേഷം വീട് വൃത്തിയാക്കാനായി എത്തിയ വയോധികനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.