തിരുവനന്തപുരം: പ്രളയക്കെടുതിയുടെ ഭീതിയില്‍ പുഞ്ചിരി മാഞ്ഞ കുഞ്ഞുമുഖങ്ങളില്‍ വീണ്ടും കുസൃതിയുടെ ലോകം നിറയ്ക്കാന്‍ തലസ്ഥാനത്ത് കളിപ്പാട്ടവണ്ടി ഒരുങ്ങുന്നു. കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന റൈറ്റ്സ് എന്ന സംഘടനയാണ് കളിപ്പാട്ടങ്ങള്‍ ശേഖരിക്കുന്നത്.
കളിപ്പാട്ടങ്ങള്‍ കൊണ്ട് കുട്ടികളുടെ നഷ്ടപ്പെട്ട സന്തോഷത്തിന്റെ ലോകം പുനര്‍നിര്‍മ്മിക്കുകയാണ് കളിപ്പാട്ടവണ്ടിയുടെ ലക്ഷ്യം. ദുരിതമേഖലയിലെ കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റൈറ്റ്സിന്റെ തിരുവനന്തപുരം ഓഫിസില്‍ എത്തിക്കാം. കളിപ്പാട്ടങ്ങള്‍ക്ക് പുറമെ ക്രയോണ്‍സ്, ചെസ് ബോര്‍ഡ്, കളര്‍പെന്‍സില്‍ തുടങ്ങി കുട്ടികള്‍ക്ക് കളിക്കാനാകുന്നതെന്തും സമ്മാനിക്കാം.
തിരുവനന്തപുരത്ത് നിന്ന് കളിപ്പാട്ടവണ്ടി വെള്ളിയാഴ്ച്ച കോഴിക്കോട്ടേക്ക് പുറപ്പെടും. തലസ്ഥാനത്ത് 12 കേന്ദ്രങ്ങളിലായാണ് കളിപ്പാട്ട ശേഖരണം ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഉടനീളം 100കേന്ദ്രങ്ങളില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ശേഖരിക്കും.