മോഹന്‍ലാല്‍ നായകനായിയെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബി കടലിന്റെ സിംഹം ചിത്രീകരണം പൂര്‍ത്തിയായി. സോഷ്യല്‍ മീഡിയ യിലൂടെയാണ് റിലീസ് ഡേറ്റ് പുറത്ത് വിട്ടത്.
100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റ സംവിധാനം പ്രിയദര്‍ശനാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.

ഒപ്പം എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷമാണ് പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിച്ചിരിക്കുന്നത്. മൂന്ന് ഭാഷകളിലാണ് സിനിമ പ്രദര്‍ശനത്തിന് എത്തുക.
കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് ലാലേട്ടന്‍ ചിത്രത്തില്‍ വേഷമിടുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മധുവാണ് കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത്. കാലാപാനിക്ക് ശേഷം ലാലിനൊപ്പം പ്രഭുവും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍,സുനില്‍ ഷെട്ടി, സിദ്ധിഖ്, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍,പ്രണവ് മോഹന്‍ലാല്‍, ഷിയാസ് കരീം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലെ കൂറ്റന്‍ സെറ്റിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്.
ഇളയരാജ, എംജി ശീകുമാര്‍,രാജേഷ് മുരുകേഷന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയ്‌ക്ക് സംഗീതമൊരുക്കുന്നത്.കോണ്‍ഫിഡന്റ് ഗ്രൂപ്പും ആശീര്‍വാദ് സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചൈന ബ്രിട്ടണ്‍ രാജ്യങ്ങളിലെ തിയ്യേറ്റര്‍ ആര്‍ട്ടിസ്റ്റുകളും ഭാഗമാകുന്നുണ്ട്.

ബാഹുബലിയുടെ കലാസംവിധായകനായ സാബു സിറിളാണ് സിനിമയ്‌ക്ക് വേണ്ടി ഹൈദരാബാദില്‍ കൂറ്റന്‍ സെറ്റുകള്‍ ഒരുക്കിയിരുന്നത്.















