കേരളത്തിനെ പ്രളയം താറുമാറിയാക്കിയപ്പോള് സഹായത്തിനായി ഒപ്പം നിന്നവരാണ് മലയാള സിനിമാ താരങ്ങള്‍. പലരും സിനിമ ചിത്രീകരണം പോലും വേണ്ടെന്ന് വെച്ചാണ് പ്രളയബാധിതരെ സഹായിക്കാനെത്തിയത്.
മലയാളികളോടു എന്നും അടുപ്പം സൂക്ഷിക്കുന്നവരാണ് തമിഴ് നടന്മാരും സഹോദരങ്ങളായ സൂര്യയും കാര്‍ത്തിയും. നിറഞ്ഞ മനസ്സോടെയാണ് ഇക്കുറിയും അവര്‍ കേരളത്തെ സഹായിക്കാനെത്തിയത്. പത്ത് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ സംഭാവന നല്‍കിയത്.
കഴിഞ്ഞ വര്‍ഷവും കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ഇവര്‍ തങ്ങളുടെ പിന്തുണ അറിയിക്കുകയും സഹായം നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ ഇരുവരും ചേര്‍ന്ന് 25 ലക്ഷം രൂപയാണ് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
നടന് കാര്‍ത്തി നേരിട്ടെത്തിയാണ് പണം കൈമാറിയത്. ഭാഷഭേദമന്യേ സഹായിക്കാനെത്തിയ താരങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് ആരാധകരും നല്‍കുന്നത്.
സൂര്യയ്ക്കും കാര്‍ത്തിക്കും കേരളത്തിലും നിരവധി ആരാധകരാണ് ഉള്ളത്. അതുകൊണ്ടു തന്നെ ഇരുവരുടേയും സിനിമകള്‍ക്ക് കേരളത്തില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
കെ.വി ആനന്ദ് -സൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കാപ്പാനില്‍ മോഹന്‍ലാലും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തെ സൂര്യ വെളിപ്പെടുത്തിയിരുന്നു. അതേസമയം, മലയാളത്തില്‍ അല്ലെങ്കിലും ലാലിന്റെ കൂടെ അഭിനയിക്കുക എന്ന സൂര്യയുടെ മോഹം കൂടിയാണ് കാപ്പാനിലൂടെ സാധ്യമാകുന്നത്.