'യൂണിവേഴ്‌സിറ്റി കോളേജാണ്...ഭാവി എസ്‌ഐയാണ് സാറേ...സൂക്ഷിക്കണം' ; റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ തീര്‍ച്ചയായും ഇത് കണ്ടിരിക്കണം ;കൈയ്യടി നേടി 'മൂന്നാം നിയമം'
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘യൂണിവേഴ്‌സിറ്റി കോളേജാണ്…ഭാവി എസ്‌ഐയാണ് സാറേ…സൂക്ഷിക്കണം’ ; റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ തീര്‍ച്ചയായും ഇത് കണ്ടിരിക്കണം ;കൈയ്യടി നേടി ‘മൂന്നാം നിയമം’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2019, 11:58 am IST
Facebook
Twitter
WhatsAppTelegram

അവിവേകം എന്ന ഷോര്‍ട്ട് ഫിലിമിനു ശേഷം സണ്‍ഡേ സിനിമാസിന്റെ ബാനറില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രം മൂന്നാം നിയമം (അവിവേകം2) റിലീസ് ചെയ്തു. ശ്രീരാജ് എസ്.ആര്‍ ആണ് ചിത്രത്തിന്റെ കഥ, എഡിറ്റിംഗ്, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. രക്ത ദാനത്തിന്റെ ആവശ്യകത ഉയര്‍ത്തിക്കാണിച്ച് ഈ വര്‍ഷം പുറത്തിറങ്ങിയ ‘അവിവേകം’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമായിരുന്നു. ഇതേ ടീമിന്റെ രണ്ടാം ചിത്രമാണ് മൂന്നാം നിയമം(അവിവേകം2).

സമകാലിക വിഷയങ്ങളെ വളരെ ലളിതമായ രീതിയില്‍ അവതരിപ്പിക്കാനും അത് സംശയത്തിനിട നല്‍കാത്ത വിധം പ്രേക്ഷകരിലേക്ക് എത്തിക്കാനും സംവിധായകന്‍ ശ്രീരാജ് എസ്.ആറിന് കഴിഞ്ഞു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. അടുത്തിടെ കേരളത്തില്‍ നടന്ന, അല്ലെങ്കില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ആവിഷ്‌കരിച്ച സംവിധായകന്‍ ഒരേ സമയം തന്നെ സമകാലിക വിഷയങ്ങളെ വിമര്‍ശിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

https://youtu.be/RNh8dMUZKN4

ഇതില്‍ പ്രധാനമായും എടുത്തു പറയേണ്ടത് സര്‍ ഐസക് ന്യൂട്ടന്റെ ‘മൂന്നാം നിയമ’ത്തില്‍ പറയുന്ന എല്ലാ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും എന്ന തത്വത്തെ സമകാലിക വിഷങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ്. ഇതിനായി മൂന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. കൈക്കൂലി, ലഹരിയുടെ ഉപയോഗം, വാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത. ഒപ്പം അടുത്തിടെ നടന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളും അക്ഷേപഹാസ്യമെന്ന തരത്തില്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. തമാശയും സെന്റിമെന്റ്‌സും കോര്‍ത്തിണക്കി ചിത്രീകരിച്ചിരിക്കുന്ന മൂന്നാം നിയമം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

രതീഷ് വരദ, ജിബി കൊട്ടാരക്കര, അഖിലേഷ് മുരുഗന്‍, രാജേഷ് ജയകുമാരന്‍, ആതിര, നിഖില്‍ രാജ്, സുഭാഷ് ശശിധരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിപിന്‍ മോഹനാണ്. ആദര്‍ശ് ബി അനിലാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

Share322
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies