ലണ്ടന്‍: ഗൂഗിളില്‍ നോക്കി മൈക്രോവേവില്‍ തിളപ്പിച്ച മുട്ട പൊട്ടിത്തെറിച്ചു യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു. ലണ്ടനില്‍ ഇരുപത്തിരണ്ടുകാരി ബെഥാനി റോസറാണിനാണ് അപകടം ഉണ്ടായത്.
പൊട്ടിത്തെറി കൂടാതെ മൈക്രോവേവില്‍ മുട്ട എങ്ങനെ തിളപ്പിക്കാം എന്നു ഗൂഗിളില്‍ തെരഞ്ഞ റോസറിന് ഡെലിഷ് എന്ന ജനപ്രിയ പാചകക്കുറിപ്പ് സൈറ്റില്‍ നിന്നാണ് മുട്ട തിളപ്പിക്കാനുള്ള സാങ്കേതികവിദ്യ കിട്ടിയത്. 900 വാട്ട് ചൂടില്‍ ആറു മിനിറ്റു മുട്ട തിളപ്പിക്കാനാണ് പാചകക്കുറിപ്പില്‍ പറയുന്നത്. ഇതനുസരിച്ച് മൈക്രോവേവില്‍ തിളപ്പിച്ച മുട്ട പുറത്തെടുത്തു പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തില്‍ റോസറിന്റെ ഒരു കണ്ണിന് സാരമായ പരിക്കേറ്റു. കണ്ണീന്റെ വീക്കം കുറയുമ്പോള്‍ കാഴ്ചയുണ്ടാകുമോയെന്ന് ഉറപ്പില്ലെന്നും ഇനി താന്‍ ഒരിക്കലും ഇതു ചെയ്യില്ലെന്നും റോസര്‍ പറഞ്ഞു.