ഇസ്ലാമാബാദ് : കഴിച്ച ബിരിയാണിയുടെ പണം നൽകാൻ ആവശ്യപ്പെട്ട കടയുടമയ്ക്ക് മർദ്ദനം . പിന്നാലെ കടയും അടിച്ചു തകർത്തു . പാകിസ്താനിലെ ‘ നവാബ് പക്വാൻ ആൻഡ് ബിരിയാണി സെൻ്റർ’ ആണ് സൗജന്യ ഭക്ഷണപ്രിയരായ സംഘം അടിച്ചു തകർത്തത് .
ഭക്ഷണം കഴിക്കാൻ എത്തിയവർ കഴിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു . എന്നാൽ ഇവരെ റസ്റ്റോറൻ്റ് ജീവനക്കാർ പിടികൂടി ബില്ലടക്കാൻ ആവശ്യപ്പെട്ടു . തുടർന്നായിരുന്നു അക്രമം . സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
അതിൽ ചിലർ കട തകർക്കുകയും റെസ്റ്റോറൻ്റ് ജീവനക്കാരെ മർദിക്കുകയും ചെയ്യുന്നു. കസേരകളും മേശകളും എടുത്ത് തല്ലിത്തകർക്കുന്നതും വീഡിയോയിൽ കാണാം. @gharkekalesh എന്ന അക്കൗണ്ടിൽ നിന്നാണ് 45 സെക്കൻഡുള്ള ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത് .
Kalesh b/w Customer and Restaurant worker over Group of bois were not paying bill after Eating biriyani, Pakistan
pic.twitter.com/1VOV3xtV46— Ghar Ke Kalesh (@gharkekalesh) May 3, 2024