വയനാട്: പുത്തുമലയില്‍ നിന്നും ഇന്ന് കണ്ടെത്തിയ മൃതദേഹത്തില്‍ അവകാശമുന്നയിച്ച് രണ്ട് കുടംബങ്ങള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് ഡി എന്‍ എ പരിശോധന നടത്തി മൃതദേഹം തിരിച്ചറിയാന്‍ തീരുമാനിച്ചു.
സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തായി വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു ഇന്ന് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കമുള്ളതിനാല്‍ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ പിന്നീട് അണ്ണയ്യ എന്നയാളാണ് ഇതെന്ന് അവകാശപ്പെട്ട് കൊണ്ട് ഇയാളുടെ ബന്ധുക്കള്‍ രംഗത്ത് വന്നു. തുടര്‍ന്ന് അധികൃതര്‍ മൃതദേഹം ഇവര്‍ക്ക് വിട്ടുനല്‍കി. എന്നാല്‍ ഇതിന് ശേഷം പൊള്ളാച്ചി സ്വദേശിയിയായ ഗൗരി ശങ്കര്‍ എന്നയാളും മൃതദേഹത്തിന് അവകാശം ഉന്നയിച്ച് രംഗത്തെത്തി.
തര്‍ക്കം രൂക്ഷമായതോടെയാണ് ഡി എന്‍ എ പരിശോധന നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ന്ന് മൃതദേഹം അണ്ണയ്യയുടെ ബന്ധുക്കളില്‍ നിന്നും തിരികെ വാങ്ങി സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.