മോഹന്‍ലാല്‍ നായകനായെത്തുന്ന ഇട്ടിമാണിയുടെ ടീസര്‍ പുറത്തിറങ്ങി. ലാലും കെപിഎസി ലളിതയും തമ്മിലുള്ള ചൈനീസ് അടിപിടിയാണ് ടീസറിന്റെ ഹൈലൈറ്റ്.
ടീസറില്‍ സലീം കുമാറും സിദ്ദിഖുമുണ്ട് . പള്ളി വികാരിയായാണ് സിദ്ദീഖ് എത്തുന്നത്. മോഹന്‍ലാലിന്റെ ഇട്ടിമാണി ഓണത്തിന് റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ജിബി-ജോജു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വ്വാദ് സിനിമാസ് ആണ്. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ആണ്.

‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘വെള്ളിമൂങ്ങ’, ‘ചാര്‍ലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ‘ഇട്ടിമാണി’.
ചിത്രത്തിലെ നായികയായി എത്തുന്നത് ഹണി റോസാണ്. കനലിനു ശേഷം ഹണി റോസ് ഇട്ടിമാണിയിലൂടെ വീണ്ടും ലാലിന്റെ നായികയാവുകയാണ്.
കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഹണി റോസാണ് ചിത്രത്തിലെ നായിക. എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ്’ഇട്ടിമാണി’യില്‍.
മോഹന്‍ലാലിനൊപ്പം രാധികാ ശരത്കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. നീണ്ട ഒരിടവേളയ്‌ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. 1985-ല്‍ കൂടും തേടി എന്ന ചിത്രത്തില്‍ രാധികയായിരുന്നു ലാലിന്റെ നായിക.
https://youtu.be/z_OwfTkEwmw















