മലയാളത്തിലെ എക്കാലത്തേയും ഹിറ്റും സൈക്കോത്രില്ലറുമായ മണിചിത്രത്താഴിന്റെ ഹിന്ദി പതിപ്പായിരുന്നു ബൂല്‍ബൂലയ്യ. ഫാസില്‍ ചിത്രം മണിചിത്രത്താഴ് ഹിന്ദിയിലേക്ക് റിമേക്ക് ചെയ്തത് പ്രിയദര്‍ശനായിരുന്നു.
മോഹന്‍ലാല്‍ അഭിനയിച്ച് അനശ്വരമാക്കിയ ഡോ. സണ്ണി എന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അക്ഷയ് കുമാറായിരുന്നു അഭിനയിച്ചത്. എന്നാല്‍ ചിത്രത്തിന് ഇപ്പോള്‍ രണ്ടാം ഭാഗം ഒരുങ്ങുകയാണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസിങ്ങ് തിയതിയും പുറത്ത് വിട്ടിട്ടുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. 2020 ജൂലൈ 31 ന് ചിത്രം തിയറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അനീസ് ബസ്മിയാണ് ബൂല്‍ ബൂലയ്യയുടെ രണ്ടാം ഭാഗം ഒരുക്കുന്നത്. കാര്‍ത്തിക് ആര്യനാണ് ചിത്രത്തില്‍ അക്ഷയ്കുമാറിന്റെ വേഷം ചെയ്യുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാറോ, പ്രിയദര്‍ശനോ രണ്ടാംഭാഗവുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.















