പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടത്തില്‍ 2 പേര് മരിച്ചു. നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു.
ചങ്ങനാശേരി തെങ്ങണയില്‍ നിയന്ത്രണം വിട്ട കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. കോട്ടയം കുമാരനല്ലൂര്‍ കറുകപ്പള്ളില്‍ ഗോപാലകൃഷ്ണന്റെ മകന് അനില്‍കുമാര്‍ (48), അമ്പലപ്പുഴ സ്വദേശി കാര്‍ത്തിക് (33) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയില്‍ തെങ്ങണ ജംഗ്ഷനു സമീപമായിരുന്നു അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
കോഴിക്കോട് പയിമ്പ്ര സ്കൂളിന് സമീപമുണ്ടായ വാഹനാപകടത്തില്‍ നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. സ്കൂളിലേക്കുള്ള റോഡിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് മേല്‍ പിക്കപ്പ് വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാര്‍ത്ഥിനികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേ സമയം വയനാട് ചുരത്തിലെ 9-ാം വളവിനു താഴെയും വാഹനാപകടമുണ്ടായി. ചുരമിറങ്ങിവരികയായിരുന്ന 2 ലോറികള്‍ക്കിടയില്‍ കുടുങ്ങിയ കാറാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.