മോഹന്‍ ലാലിനെ തേടി വീണ്ടുമൊരു ഗിന്നസ് റെക്കോര്‍ഡ്. നിരവധി റെക്കോര്‍ഡുകള്‍ നേടിയ മലയാളികളുടെ പ്രിയതാരമാണ് മോഹന്‍ലാല്‍. പ്രശസ്ത സംവിധായകന് ബ്ലെസി ഒരുക്കിയ 100 ഇയേഴ്സ് ഓഫ് ക്രിസ്റ്റോസ്റ്റം എന്ന ഡോക്യുമെന്ററിക്ക് ശബ്ദം നല്‍കിയതിനാലാണ് ലാലിനെ തേടി ഗിന്നസ് വേള്‍ഡ് റെക്കോഡ് എത്തിയത്. 48 മണിക്കൂര്‍ 10 മിനുട്ടാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം.
ലൂസിഫെറിന്റെ വിജയത്തോടെ നേരത്തെ ഉണ്ടായിരുന്ന സര്‍വകാല റെക്കോര്‍ഡുകളെല്ലാം ലാല്‍ തിരുത്തിയെഴുതിയിരുന്നു. പുലി മുരുകന്റെ 150 കോടി നേട്ടവും ലൂസിഫെര്‍ 200 കോടി ക്ലബില്‍ കയറിയതും നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്മാരില് ഒരാളാണ് മോഹന്‍ലാലെന്ന് അന്യഭാഷ നടന്മാരും ഒരു പോലെ സമ്മതിക്കുന്നതാണ്.
ബ്ലെസി ഒരുക്കിയ ഡോക്യുമെന്ററിക്ക് ഗിന്നസ് ലഭിച്ചപ്പോള്‍ അതിലൂടെ ശബ്ദം നല്‍കിയതിന് മോഹന്‍ലാലും ഗിന്നസ് റെക്കോര്‍ഡിന് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. നേരത്തെ, രണ്ട് തവണ മോഹന്‍ലാല്‍ ഗിന്നസ് റെക്കോര്‍ഡിന്റെ ഭാഗമായിരുന്നു.
ഗള്‍ഫ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മോഹന്‍ലാല്‍ നേതൃത്വം നല്കുന്ന ലാല്‍ കെയര്‍സ് എന്ന ആരാധകരുടെ ചാരിറ്റി സംഘടന ലോകത്തെ എറ്റവും വലിയ ചാരിറ്റി ബോക്സ് നിര്‍മ്മിച്ചപ്പോഴാണ് നടന്റെ പേര് ആദ്യം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ചേര്‍ക്കപ്പെട്ടത്.
പുലിമുരുകന്റെ ത്രീഡി വേര്‍ഷന്‍ പ്രദര്‍ശനം ലോകത്ത് തന്നെ എറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത 3-ഡി മൂവി പ്രീമിയര്‍ ആയി മാറിയപ്പോഴും താരം ഗിന്നസ് റെക്കോര്‍ഡ്സിന്റെ ഭാഗമായി മാറി.
ഇപ്പോള്‍ മൂന്നാമത്തെ തവണയാണ് സൂപ്പര്‍ താരം ഗിന്നസിന്റെ ഭാഗമായിരിക്കുന്നത്. ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോസ്റ്റം തിരുമേനിയെക്കുറിച്ചുളള ബയോഗ്രാഫിക്കല്‍ ഡോക്യൂമെന്ററി ആയിരുന്നു 100 ഇയേഴ്സ് ഓഫ് ക്രിസ്റ്റോസ്റ്റം.
വീണ്ടും ഗിന്നസ് റെക്കോര്‍ഡിന്റെ ഭാഗമായതിന്റെ സന്തോഷം മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഗിന്നസ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ലാല്‍ തന്റെ സന്തോഷം പങ്കുവെച്ചത്
നിലവില്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ തിരക്കുകളിലാണ് താരം. കോമഡിക്ക് പ്രാധാന്യമുളള ചിത്രമാണ് ഇട്ടിമാണി. ഓണം റിലീസായിട്ടാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുക.
The documentary about Chrystostom Thirumeni has got the Guinness World Record as the Largest Documentary ever made ( 48…
Posted by Mohanlal on Tuesday, August 20, 2019