നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ പ്രതികള്‍ വ്യാജ രേഖയുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ജൂണ്‍ 15ന് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തെന്നും തൊട്ടടുത്ത ദിവസം തന്നെ വിട്ടയച്ചെന്നുമാണ് പ്രതികള്‍ വ്യാജരേഖ ഉണ്ടാക്കിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസിലെ മേലുദ്യോഗസ്ഥരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
രാജ്കുമാര് കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് മരിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യയും മാതാവും നല്കിയ ഹര്‍ജയിലാണ് െ്രെകംബ്രാഞ്ചിന്റെ വിശദീകരണം. കഴിഞ്ഞ 16ന് സി.ബി.ഐക്ക് കേസ് വിട്ടു എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതായും െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പി ജോണ്സണ് ജോസഫ് ഹൈകോടതിയില്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു.
ജൂണ്‍ 12 മുതല്‍ പ്രതികളായ പൊലീസുകാര്‍ രാജ്കുമാറിനെ കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ചു. ജൂണ്‍ 21ന് രാജ്കുമാര് മരിച്ച ശേഷമാണ് വ്യാജരേഖയുണ്ടാക്കിയത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇയാളെ ജൂണ്‍ 15ന് അറസ്റ്റ് ചെയ്തെന്നാണ് പറയുന്നത്. റിപ്പോര്‍ട്ടിലെ പല വിവരങ്ങളും വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നും ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു.