ബാസല്‍(സ്വിറ്റ്‌സര്‍ലാന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത മെഡലുകള്‍ ഉറപ്പിച്ച് സിന്ധുവും സായ് പ്രണീതും. ഇരുവരും മികച്ച പ്രകടനത്തോടെയാണ് ക്വാര്‍ട്ടറില്‍ വിജയിച്ചത്.
വനിതകളില്‍ പി.വി.സിന്ധു അട്ടിമറിച്ചത് 12-21,23-21,21-19 ന് ലോക രണ്ടാം നമ്പര്‍ ചൈനീസ് തായ്‌പേയ് താരത്തെയാണ്.ടായ് സു യിങ്ങിനെതിരെ സിന്ധു മുന്‍പ് മൂന്ന് തവണ ജയിച്ചിട്ടുണ്ട്.ചൈനയുടെ ലോക മൂന്നാം നമ്പര്‍ ചെന്‍ യു ഫീയാണ് സെമിയില്‍ എതിരാളി.
പുരുഷന്മാരില്‍ സായ് പ്രണീത് ലോക നാലാംനമ്പര്‍ ഇന്തോനേഷ്യന്‍ താരം ജൊനാഥന്‍ ക്രിസ്റ്റിയെ അട്ടിമറിച്ചു. 24-22 ന് ആദ്യഗെയിം ശ്ക്തമായി പോരാടി നേടിയ പ്രണീത് രണ്ടാം ഗെയിമില്‍ അസാമാന്യമികവോടെ 21-14ന് എതിരാളിയെ നിഷ്പ്രഭമാക്കി.
പ്രണോയിയെ സെമിയില്‍ കാത്തിരിക്കുന്നത് ലോക ഒന്നാം നമ്പര്‍താരം ജപ്പാന്റെ കെന്റോ മൊമോട്ടയാണ്.കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായ പ്രണീതിനിത് മികച്ച മുന്നേറ്റമാണ്.സൈനയും പ്രണോയിയും വീണശേഷം ഇന്ത്യയുടെ പ്രതീക്ഷകളാണ് സെമിയിലെത്തി നില്ക്കുന്നത്.















