നയന്‍താര-നിവിന്‍ പോളി ഒരുമിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ ടീസര്‍ പുറത്തിറങ്ങി. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും.
നിവിന്‍ പോളി, നയന്‍താര, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍ തുടങ്ങിവര്‍ ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രം ഒരു ഫെസ്റ്റിവല്‍ മൂഡിലുള്ളതാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ടീസറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഒരിടവേളയ്‌ക്ക് ശേഷം നയന്‍താര മലയാളത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’. 2016-ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘പുതിയ നിയമം’ ആയിരുന്നു നയന്‍താരയുടെ അവസാന മലയാള ചിത്രം.
‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ധ്യാന്‍ നല്‍കിയിരിക്കുന്നത്. ദിനേശന്‍ ആയി നിവിന്‍ പോളിയും ശോഭയായി നയന്‍താരയും എത്തുന്നു.

ചിത്രത്തില്‍ ഉര്‍വശിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രീനിവാസന്‍, അജു വര്‍ഗീസ്, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.
അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ധ്യാന്‍ ശ്രീനിവാസാണ്. ഒമ്പത് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മലര്‍വാടിയിലെ ആ പഴയ കൂട്ടുകാര്‍ വീണ്ടുമൊന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.















