മനാമ: ബഹറിന്റെ തലസ്ഥാനമായ മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തന ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. രണ്ട് ദിവസത്തെ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായാണ് നരേന്ദ്രമോദി ബഹറിനില്‍ എത്തിയത്.
42 കോടി അമേരിക്കന്‍ ഡോളര്‍ ചിലവു വരുന്ന നവീകരണ പ്രവര്‍ത്തനമാണ് വ്യാപാരി സമൂഹത്തിന്റെ നേതൃത്വത്തില്‍ മനാമയില്‍ തയാറാകുന്നത്. ഹിന്ദു വിവാഹ ഹബ്ബും എക്സിബിഷന് സെന്ററും അടങ്ങുന്ന പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്.
പുനര്‍ നിര്‍മ്മാണം നടത്തുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിന് 200 വര്‍ഷത്തോളം പഴക്കമുണ്ട്. 45000 ചതുരശ്ര അടിയില്‍ പൂര്‍ത്തിയാകുന്ന ക്ഷേത്രം നിലവിലെ ഭക്തന്മാരുടെ 80 ശതമാനം പേരെ ഉള്‍ക്കൊള്ളാനാകും. പുതിയമന്ദിരം ബഹറിനിലെ ഹിന്ദുവിവാഹങ്ങള്ക്കായുള്ള ഹബ്ബായിട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്.
വിവാഹ മന്ദിരവും എക്സിബിഷന് സെന്ററും ബഹറിന്‍ വിനോദ സഞ്ചാര വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ഭാരതീയരായ തട്ടായ വ്യാപാരി സമൂഹത്തിന്റെ പേരിലാണ് ക്ഷേത്രം.
ഹൈന്ദവ ആചാരങ്ങളെ മനസ്സിലാക്കാന്‍ പാകത്തിനുള്ള വിശാലമായ പ്രദര്‍ശന ശാലയും ഒരുക്കുന്നുണ്ടെന്ന് തട്ടായാ വ്യാപാരി സമൂഹത്തിന്റെ അധ്യക്ഷന്‍ ബോബ് താക്കര്‍ അറിയിച്ചു.
Spent time at Bahrain’s Shreenathji Temple. This is among the oldest temples in the region and manifests the strong ties between India and Bahrain.
Here are some blessed moments from the temple. pic.twitter.com/InRdOl65Nv
— Narendra Modi (@narendramodi) August 25, 2019