മുംബൈ: മറാഠി-ഇംഗ്ലീഷ് എഴുത്തുകാരന് കിരണ്‍ നഗാര്‍ക്കര്‍ അന്തരിച്ചു. അദ്ദേഹത്തിന് 77 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മസ്തിഷ്ക്കാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു.
നോവലിസ്റ്റ്, നാടകകൃത്ത്, തിരകഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ്. 1942, മുംബൈയിലായിരുന്നു ജനനം. 32-മത്തെ വയസിലാണ് ആദ്യ നോവല്‍ പ്രസിദ്ധപ്പെടുത്തിയത്. 2001-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.
2018-ല്‍ മീടു ആരോപണത്തിന് വിധേയനായിരുന്നു. മൂന്നു വനിതാ മാധ്യമ പ്രവര്‍ത്തകരാണ് നഗാര്ക്ക് എതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ആരോപണത്തിനെതിരെ അദ്ദേഹം മുന്നോട്ട് വന്നിരുന്നു. സാത് സക്കം ത്രെച്ചാലിസ്, രാവന്‍ ആന്‍ഡ് എഡി, കുക്കോള്‍ഡ് എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍. 2017 നവംബറിലായിരുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ ജെസോദ പുറത്തിറങ്ങിയത്.