ന്യൂഡല്‍ഹി : കോംഗോയില്‍ കയാക്കിങ്ങിനിടെ ഇന്ത്യന്‍ സൈനികനെ കാണാതായി. ലഫ്റ്റനന്റ് കേണല്‍ ഗൗരവ് സങ്കോളിയെയാണ് കയാക്കിങ്ങിനിടെ കാണാതായത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. യുഎന്‍ സമാധാന ദൗത്യത്തിന്റെ ഭാഗമായാണ് സൗരവ് കോംഗോയില്‍ എത്തിയത്.
ലിവു നദിയില്‍ മറ്റ് സൈനികര്‍ക്കൊപ്പമാണ് സൗരവ് കയാക്കിങ്ങിന് പോയത്. കൂടെയുള്ളവര്‍ കയാക്കിങ്ങ് കഴിഞ്ഞ് തിരിച്ചെത്തി ഏറെ നേരം കഴിഞ്ഞും സൗരവ് മടങ്ങിയെത്തിയില്ല. തുടര്‍ന്നാണ് സൗരവിന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചത്. ശനിയാഴ്ച ആരംഭിച്ച തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഹെലികോപ്ടറുകളും,സ്പീഡ് ബോട്ടുകളും ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്.