ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു വിട്ടയച്ചു. നീണ്ട ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഐശ്വര്യ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് വിട്ടയച്ചത്. ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഐശ്വര്യ മേധാവിയായിരിക്കുന്ന സ്ഥാപനങ്ങളുടെ രേഖകള്‍ എന്‍ഫോഴ്സ്മെന്റിന് കൈമാറിയിട്ടുണ്ട്.
ശിവകുമാറിന്റെ വസതികളില്‍ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 8.59 കോടി രൂപ കണ്ടെത്തിയിരുന്നു. ഇതിന്റെ ഉറവിടത്തെ കുറിച്ച് തെളിവുകളൊന്നും എന്‍ഫോഴ്സ്മെന്റിന് ലഭിച്ചിരുന്നില്ല. ശിവകുമാറിന്റെ പണമിടപാടുകള്‍ പരിശോധിക്കുന്നതിനിടെയാണ് ഐശ്യര്യയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു ലഭിച്ചത്. തുടര്‍ന്നാണ് അന്വേഷണം ഐശ്വര്യയിലേക്ക് എത്തിയത്.
കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് ഐശ്വര്യയെ എന്‍ഫോഴ്സ്മെന്റ് വിളിച്ചു വരുത്തിയത്. അതോടൊപ്പം ബിസിനസ് ആവശ്യത്തിനായി ഇരുവരും നടത്തിയ സിംഗപൂര്‍ യാത്രയുടെ വിവരങ്ങളും ചോദ്യം ചെയ്യലില്‍ ഉള്‍പ്പെടുമെന്നാണ് വിവരം. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ഐശ്വര്യയ്ക്ക് എന്‍ഫോഴ്സമെന്റ് നോട്ടീസ് നല്‍കിയിരുന്നു.
സെപ്റ്റംബര്‍ മൂന്നിനായിരുന്നു ഡി.കെ.ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.