ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഡികെ ശിവകുമാറിനെ അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ശിവകുമാര്‍ അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് കസ്റ്റഡി കാലാവധി നീട്ടണമെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിശദീകരണം നല്കാന് ശിവകുമാറിന് സാധിച്ചിട്ടില്ല, മാത്രമല്ല ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കുന്നതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ചില കൂട്ടു പ്രതികളെ സംബന്ധിച്ചും ഇവരുടെ നിക്ഷേപത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് സംഘം അറിയിച്ചു. ഇതിനാണ് കസ്റ്റഡി കാലാവധി നീട്ടണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്. അതേസമയം, ശിവകുമാറിന്റെ ജാമ്യ ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കും.