പൂഞ്ച് : കശ്മീര്‍ തഴ്വരയിലെ സാധാരണജീവിതം തടസ്സപ്പെടുത്താല്‍ പാകിസ്ഥാന് ശ്രമ തുടരുന്നു.ഇന്ന് രാവിലെ പാക് സൈന്യം ജമ്മു കശ്മീരിലെ പൂഞ്ച്, രാജൗരി ജില്ലകളില്‍ വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ചു. പൂഞ്ച് ജില്ലയിലെ മന്ദര്‍, ബാലകോട്ട് മേഖലകളിലും ഭജം ഗാലി, രാജൗരിയിലെ മഞ്ജകോട്ട് മേഖലകളിലും പാകിസ്ഥാന് കനത്ത വെടിവയ്പ്പ് നടത്തി.
രണ്ട് ജില്ലകളിലെയും ജനവാസകേന്ദ്രങ്ങളെയും സ്കൂളുകളെയും ലക്ഷ്യമിട്ട് പാകിസ്ഥാന് സൈന്യം നിയന്ത്രണ രേഖയില്‍ മോര്‍ട്ടാര്‍ ഷെല്ലാക്രമണം നടത്തി. പാകിസ്ഥാന്റെ നികൃഷ്ടമായ നടപടികളെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടിയാണ് നല്‍കിയത്.
ഇക്കഴിഞ്ഞ ദിവസം പാകിസ്ഥാന് സൈനികര്‍ ജമ്മു കശ്മീരിലെ ഹസിപൂര്‍ സെക്ടറിലെത്തി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. തുടര്‍ന്നുണ്ടായ ഇന്ത്യന്‍ സെന്യത്തിന്റെ തിരിച്ചടിയില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ട രണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ വെള്ള പതാക കാണിച്ചതിന് ശേഷം പാകിസ്ഥാന് കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സെപ്റ്റംബര്‍ എട്ടിന് ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ നൗഷെറ, സുന്ദര്‍ബാനി പ്രദേശങ്ങളില്‍ പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സെപ്റ്റംബര്‍ 7,8 തീയ്യതികളില്‍ 24 മണിക്കൂറിനുള്ളില്‍ പാകിസ്ഥാന് സൈന്യം അഞ്ചുതവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.