പഞ്ചാബ്: വീടിനു പുറത്തു അമ്മക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ശ്രമം അമ്മതന്നെ വിഫലമാക്കി. ലുധിയാനയിലെ ഋഷി നഗറിലാണ് സംഭവം നടന്നത്. സമീപത്തെ സീ സീ ടി വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായിക്കഴിഞ്ഞു.സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്.
#WATCH Punjab: A man attempts to steal a 4-year-old child while she was sleeping with her family members outside her residence in Ludhiana’s Rishi Nagar area. However, the attempt was foiled as family members woke up and rescued the child. The accused has been arrested. (17.09) pic.twitter.com/DB6ZfXnSt7
— ANI (@ANI) September 18, 2019
ഉത്തരേന്ത്യൻ നഗരങ്ങളിലും ഗ്രാമങ്ങളിലും പൊതുവെ ആളുകൾ വീടിനുപുറത്തു കയർകട്ടിലുകളിലാണ് ഉറങ്ങാറുള്ളത് . ഋഷിനഗറിലെ വീടിനു പുറത്തുകിടന്നുറങ്ങുന്നത് മുച്ചക്ര സൈക്കിളിൽ പോവുകയായിരുന്ന ഒരാൾ ശ്രദ്ധിക്കുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ് .തുടർന്നു പതുക്കെവന്നു കുട്ടിയെ തൂക്കിയെടുത്തു വണ്ടിയിലേക്ക് കിടത്താൻ ശ്രമിക്കുകയായിരുന്നു .എന്നാൽ തക്കസമയത്തു അമ്മ ഉണർന്നു ബഹളം വക്കുകയും കുട്ടിയെ വണ്ടിയിൽ നിന്നും തിരികെയെടുത്തതോടെ പ്രതി സൈക്കിളിൽ രക്ഷപെടുന്നതും ദൃശ്യത്തിലുണ്ട്.
ചൊവ്വാഴ്ച്ച രാത്രി ഒരുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പുറകെ ബഹളം വച്ചുകൊണ്ടു മറ്റൊരു സ്ത്രീ ഓടുന്നതും കാണാം .തുടർന്നാണ് അയൽക്കാരും നാട്ടുകാരും ചേർന്നു പ്രതിയെപിടിച്ചത് . പ്രതിയെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു . സമാനമായ സംഭവം കഴിഞ്ഞയാഴ്ച ലുധിയാനയിലെ ശ്യാം നഗറിലെ ചേരിപ്രദേശത്തും റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.