മിലാൻ : ലാ ലീഗായിൽ ബാഴ്‌സലോണ ആരാധകരെ വീണ്ടും നിരാശരാക്കി . ഗ്രാനഡെക്കിതിരെ ബാഴ്‌സ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽവി ഏറ്റുവാങ്ങി .കാളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ റെമോൻ അസിസ്സ് ഗ്രാനഡെക്ക് വേണ്ടി ആദ്യ ഗോൾ നേടി .പ്രത്യാക്രമണത്തിൽ അമ്പേ പാളിയ ബാഴ്‌സ പട കളിമികവിൽ വെറും നിഴൽ മാത്രമായി .രണ്ടാം പകുതിയിൽ കളിയുടെ 66 മിനിറ്റിൽ ആധികാരികജയം ഉറപ്പിച്ചുകൊണ്ട് അൽവാരോ വാടില്ലൊ ഗ്രനേഡക്കായി രണ്ടാം ഗോൾ നേടി .
സീസണിലെ ആദ്യമത്സരത്തിൽ ബിൽബാവോയോട് തോറ്റ ബാഴ്സ രണ്ടാം മത്സരത്തിൽ സമനിലകൊണ്ടു തൃപ്തിപ്പെട്ടതും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് .ഫ്രാങ്കി ഡി ജോങ്ങും അർജന്റീനിയൻ താരം ലയണൽ മെസ്സിയും കളിച്ചെങ്കിലും ഗോളിനുള്ള യാതൊരു പോരാട്ടവും കാണാതെ പോയി .സുവാരസും സെർജി റോബെർട്ടോയും കളിമറന്നുപോയി .
തോല്‍വിയോടെ ബാഴ്‌സ ഏഴാം സ്ഥാനത്തായി. മറ്റൊരു മത്സരത്തിൽ അത്‍ലറ്റികോ മാഡ്രിഡിനെ സെൽറ്റ വിഗോ ഗോൾരഹിത സമനിലയിൽ തളച്ചു.















