ഇന്ത്യ വാങ്ങിയ റാഫേൽ വിമാനങ്ങളിൽ തങ്ങളുടെ വ്യോമസേന ഉദ്യോഗസ്ഥരും പരിശീലനം നേടിയെന്ന വ്യാജപ്രചരാണവുമായി പാകിസ്ഥാൻ . ഇസ്‌ലാമാബാദ് ആസ്ഥാനമായുള്ള പത്രത്തിൽ വന്ന റിപ്പോർട്ടിൽ ഫ്രാൻസിലെ ദസോ ഏവിയേഷൻ നിർമിച്ച റാഫേൽ യുദ്ധവിമാനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള പരിശീലനം പിഎഎഫ് പൈലറ്റുമാർക്ക് ലഭിച്ചു എന്നാണ് പറയുന്നത് .
എന്നാൽ വാർത്ത ഏതെങ്കിലും പൈലറ്റുമാരെ ഉദ്ധരിച്ചല്ല വന്നിരിക്കുന്നത്. റാഫേൽ വിമാനത്തെ കുറിച്ച് പാക് വ്യോമസേനയ്‌ക്ക് അറിയാമെന്ന് മാത്രമാണ് റിപ്പോർട്ട് . ആദ്യ റാഫേൽ വിമാനം ഇന്ത്യയിലെത്തി ദിവസങ്ങൾക്കുള്ളിലാണ് പാക് മാദ്ധ്യമങ്ങളുടെ പ്രചാരണം .
എന്നാൽ ഈ റിപ്പോർട്ട് ഇന്ത്യ നിഷേധിച്ചു . റാഫേൽ പാക് അതിർത്തിക്കടുത്ത് വിന്യസിക്കുന്നത് തടയാൻ പാകിസ്ഥാൻ നടത്തുന്ന നീക്കമാണിതെന്നാണ് സൂചന .മുൻപും ഇത്തരത്തിൽ പാക് മാദ്ധ്യമങ്ങൾ വാർത്തകൾ പുറത്ത് വിട്ടിരുന്നു .2017 ൽ പൈലറ്റുമാർക്ക് പരിശീലനം ലഭിച്ചുവെന്നായിരുന്നു റിപ്പോർട്ട് . എന്നാൽ ഫ്രാൻസ് തന്നെ ഇത് നിഷേധിച്ചിരുന്നു .
60,000 കോടി രൂപ ചിലവിൽ ഇന്ത്യ വാങ്ങുന്ന 36 മീഡിയം മൾട്ടി റോൾ റാഫേൽ യുദ്ധവിമാനങ്ങൾ ഈ മാസമാണ് എത്തുക . പാക് അതിർത്തിയ്‌ക്ക് സമീപം ഇത് വിന്യസിക്കാനാണ് സർക്കാർ തീരുമാനം . ഇത് പാകിസ്ഥാനെ ഏറെ പ്രതിസന്ധിയിലാക്കുമെന്നാണ് സൂചന . അത് മറികടക്കാനാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് .















