ലണ്ടന്‍: സണ്‍ഡേനൈറ്റില്‍ ന്യൂകാസിലിനെതിരെ ത്രസിപ്പിക്കുന്ന ജയത്തോടെ ലിസെസ്റ്റര്‍ സിറ്റി. 5-0നാണ് നീലക്കുപ്പായത്തിലിറങ്ങിയ ലിസെസ്റ്റര്‍ കളം നിറഞ്ഞാടിയത്.ജയത്തോടെ പ്രീമിയര്‍ലീഗിലെ 7-ാം ആഴ്ചയിലെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേയ്‌ക്കുയര്‍ന്നു.ഇതിനിടെ മൊത്തം താരങ്ങളുടെ പ്രകടനത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജീ ആഗ്യൂറോ 8 ഗോളുകളുമായി മുന്‍നിരയിലെത്തി.
ലിസെസ്റ്ററിനു വേണ്ടി റിക്കാഡോ പീയേറയുടെ 16-ാം മിനിറ്റാണ് ഗോള്‍മഴയ്‌ക്ക് തുടക്കമിട്ടത്.ഇതിനിടെ ആകെയുള്ള താരങ്ങളില്‍ ഐസക്ക് ഹെയ്ഡന് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകേണ്ടിയും വന്നു.കൂടാതെ സ്വന്തം താരം പോള്‍ ഡുമ്മെറ്റ് എതിരാളികള്‍ക്കായി ഒരു ഗോളും സംഭാവന ചെയ്യുന്നത് കണ്ട് ന്യൂകാസില്‍ ഞെട്ടി.ലിസെസ്റ്ററിനായി ജാമി വാര്‍ഡി രണ്ടും വില്‍ഫ്രഡ് ഒരുഗോളും നേടി.
ലീഗ് പട്ടികയില്‍ 7 ജയങ്ങളോടെ 21 പോയിന്റുകളുമായി ലിവര്‍പൂളാണ് മുന്നില്‍. തൊട്ടുപുറകില്‍ 16പോയിന്റുകളുമായി മാഞ്ചസ്റ്റര്‍ സിറ്റിയും 14 പോയിന്റുകളോടെ ലിസെസ്റ്റര്‍ സിറ്റിയുമുണ്ട്.വെസ്റ്റ്ഹാം 12,ടോട്ടനം 11,ചെല്‍സി 11 എന്നിവരാണ് നാല്, അഞ്ച്,ആറ് സ്ഥാനത്തുള്ളത്.
ശനിയാഴ്ച രാവില്‍ ലിവര്‍പൂള്‍ 1-0ന് ഷെഫീല്‍ഡ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കീഴടക്കിയത്.അതേസമയം ചെല്‍സിയും ടോട്ടനവും വിജയപാതയില്‍ കയറിയത് ഇരട്ടഗോളുകളോടെയായിരുന്നു. ചെല്‍സി ബ്രൈറ്റനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ ടോട്ടനം തോല്‍പ്പിച്ചത് ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് സതാംപടണിനെയാണ്.















